2011 ഡിസംബർ 16, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍: രക്‍ഷാനടപടിക്കു തയ്യാര്‍.

രക്ഷാ പ്രവര്‍ത്തനത്തിനു് ഉടന്‍ തയാറാണെന്ന് വ്യോമനാവികസേനകളുടെ ദക്ഷിണ കമാന്റുകള്‍ ഹൈക്കോടതിയെഅറിയിച്ചു. വെള്ളം കയറിയസ്ഥലങ്ങള്‍നിരീക്ഷിക്കാനും ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനും ഇരു സേനാവിഭാഗങ്ങളും സജ്ജമാണ്.ആവശ്യമെങ്കില്‍ വായൂമാര്‍ഗ്ഗം ഭക്ഷണം വെള്ളം മരുന്ന് എന്നിവയുള്‍പ്പെടെ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കും. ചികില്‍സാസൌകര്യവും എത്തിക്കാനാവും. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമെങ്കില്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കുമെന്നും നാവികസേനക്കുവേണ്ടി ദക്ഷിണകമാന്റിലെ കമാന്റര്‍ പളാന്‍സ് ഓഫീസര്‍ ആര്‍.കണ്ണനുണ്ണി അറിയിച്ചു.ദുരന്തത്തിന്റെ അടിസഥാനത്തില്‍ മറ്റു കമാന്റുകളുടെ സഹായവും ആവശ്യപ്പെടുമെന്നും ഇരുസേനാവിഭാഗവും അറിയിച്ചിട്ടുണ്ട്..................... ഹൈക്കോടതിക്കു സംതൃപ്തി!

വ്യോമ നാവികസേനാകമാന്റുകള്‍ക്കു സമാധാനം!

സമാധാനമില്ലാത്ത ജനം ചിലനിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നു.
1എറണാകുളത്തെ വിഷവാതക പ്ളാന്റുകള്‍ നിര്‍വീര്യമാക്കാനുള്ള ക്രമാകരണംചെയ്യുക
2അപകടമറിയുന്നതിന് സൈറനുകള്‍ റെഡിയാക്കിനിര്‍ത്തുക.കറണ്ടുപോയാലും സൈറണ് മുഴങ്ങണം.

      3ഓരോ പഞ്ചായത്തിലുംആളുകള്‍ എവിടെ കേന്ദ്രീകരിക്കണമെന്നു മുന്‍കൂട്ടി പറഞ്ഞു ബോധ്യപ്പെടുത്തണം.
അപകടമുണ്ടായാല്‍ ഇത്ര മിനിട്ടിനകം വാഹനങ്ങളും കോപ്റ്ററുകളും എത്താനുള്ള സ്ഥലംനിശ്ചയിക്കണം .4സ്കൂളുകളില്‍നിന്ന് കുട്ടികളെ എങ്ങനെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാമെന്നതിനെപ്പറ്റി സ്കൂള്‍ അധികൃതര്‍ക്കു ക്ളാസ്സെടുക്കണം....തുടങ്ങി നിരവധി കാര്യങ്ങള്‍
  ഹൊ എന്തൊരു വിധി!

ഒരു സംശയം... അപകടകരമായനിലയില്‍ വെള്ളം കെട്ടിനിര്‍ത്തിയിട്ട് മുന്കരുതലെടുത്താല്‍ മതിയെന്നു ഹൈക്കോടതി പറയുകയാണോ? പ്രധാനമന്ത്രി കേരളജനതയോടുപോയിമണ്ടാണ്ടിരിക്കാന്‍ പറ‍‍ഞ്ഞത്രേ!

2011 ഡിസംബർ 15, വ്യാഴാഴ്‌ച

കറുകറുത്തൊരാന

കറുകറുത്തൊരാന
കട‍ഞ്ഞെടുത്തമേനി                                                                                                      
വെളുവെളുത്തകൊമ്പ്
മിനുമിനുത്തതുമ്പി

പരുപരുത്തവാല്
നെടുനെടുത്തകാല്
നനഞ്ഞൊലിച്ച നോട്ടം
തടിപിടിച്ചുപോണു.

2011 ഡിസംബർ 12, തിങ്കളാഴ്‌ച

തുമ്പിപറഞ്ഞ കഥ

മിട്ടുകുറുക്കനു വിശന്നിട്ടു വയ്യ. അവന്‍ ഭക്ഷണമന്വേഷിച്ചു നടന്നു.നടന്നു നടന്നു തളറ‍ന്നു. വിശപ്പു സഹിക്കാന്‍ വയ്യാതായി.കാലുംവേദനിക്കുന്നു.ഇനി നടക്കാന്‍ വയ്യ. അവനൊരു മരത്തണലിലിരുന്നു.ഹായ്.അങ്ങു ദൂരെ എന്താ കാണുന്നത്.പഴുത്ത മുന്തിരിക്കുലകള്‍.വായില്‍ വെള്ളം വന്നു.ഒരോട്ടത്തിനു അവന്‍ അവിടെയെത്തി.ഓ.. നിറയെ നീറയെ പഴുത്ത മുന്തിരിക്കുലകള്‍.ഹായ് ഹായ് എന്തു മധുരമായിരിക്കും.അതു പൊട്ടിച്ചെടുക്കാന്‍ അവന്‍ കൈ പൊന്തിച്ചു.എത്തുന്നില്ല .എല്ലാം പൊക്കത്തിലാ​ണ്.കല്ലുമ്മേ കേറി നിന്നു കൈ പൊന്തിച്ചു. ചാടി നോക്കി. പിന്നേം പിന്നേം.ചാടി.എത്തുന്നില്ല.ശ്ശൊ.കഴുത്തും വേദനിക്കുന്നു.ഇനി എന്തു ചേയ്യും....ഉംംംം. ഐഡിയ.അവന്‍ ഒരോട്ടം.വീട്ടില്‍ച്ചെന്നു് അച്ഛനേം അമ്മേം കൂട്ടി വന്നു.അച്ഛന്‍ അവനെ എടുത്തു പൊക്കി. രണ്ടു കൈയും കൊണ്ടു കൊറേ കൊറേ കുലകള്‍ പൊട്ടിച്ചെടുത്തു.നല്ല മധുരം.അതെല്ലാം മിട്ടൂം അമ്മേം അച്ഛനും കൂടെത്തിന്നു.

2011 ഡിസംബർ 6, ചൊവ്വാഴ്ച

ആന

ആനവരുന്നുണ്ടാന
തുമ്പിക്കൈയുളളാന
കാലുകള്നാലുളളാന
കാതുകളാട്ടി വരുന്നുണ്ടേ