2018 ഡിസംബർ 11, ചൊവ്വാഴ്ച

പെൺമതിൽ

മതിലിതാ മതിലിതാ
പെണ്ണുടലു കൊണ്ടു തീർത്ത മതിലിതാ
പെണ്മനസ്സുണർന്നു തീർത്ത മതിലിതാ
ആണകവും  പെണ്ണകവും  ഒന്നുചേർന്നു നിൽക്കുവാൻ
അണിയണിയായ്  വന്നു തീർത്ത മതിലിതാ

അക്രമമകറ്റി നിർത്തുമീമതിൽ
ചൂഷണം ചെറുത്തുനിർത്തുമീമതിൽ 
അന്ധവിശ്വാസം പുറത്തു നിർത്തുമീമതിൽ
അഭിമാനമോടുയർന്നു നിൽക്കുമീമതിൽ

അടിമയുടെ വിടുപണിക്ക്
വിടപറയുമീമതിൽ
അരുതുകളെ കരുതലോടെ 
പൊരുതി നേർക്കുമീമതിൽ
പെൺകരുത്തിൽ നാടുണരും
ശക്തിയീമതിൽ

പോയകാല ചരിതമെന്നും
വിട്ടുപോയ കണ്ണികൾ
ഇഴ കൊരുത്തു പുതിയ ചരിതം തീർക്കുവാൻ
ഒരുമയോടെയുയിരു നൽകി
ചേർത്തു നിർത്തുമീമതിൽ .