2011 ഡിസംബർ 12, തിങ്കളാഴ്‌ച

തുമ്പിപറഞ്ഞ കഥ

മിട്ടുകുറുക്കനു വിശന്നിട്ടു വയ്യ. അവന്‍ ഭക്ഷണമന്വേഷിച്ചു നടന്നു.നടന്നു നടന്നു തളറ‍ന്നു. വിശപ്പു സഹിക്കാന്‍ വയ്യാതായി.കാലുംവേദനിക്കുന്നു.ഇനി നടക്കാന്‍ വയ്യ. അവനൊരു മരത്തണലിലിരുന്നു.ഹായ്.അങ്ങു ദൂരെ എന്താ കാണുന്നത്.പഴുത്ത മുന്തിരിക്കുലകള്‍.വായില്‍ വെള്ളം വന്നു.ഒരോട്ടത്തിനു അവന്‍ അവിടെയെത്തി.ഓ.. നിറയെ നീറയെ പഴുത്ത മുന്തിരിക്കുലകള്‍.ഹായ് ഹായ് എന്തു മധുരമായിരിക്കും.അതു പൊട്ടിച്ചെടുക്കാന്‍ അവന്‍ കൈ പൊന്തിച്ചു.എത്തുന്നില്ല .എല്ലാം പൊക്കത്തിലാ​ണ്.കല്ലുമ്മേ കേറി നിന്നു കൈ പൊന്തിച്ചു. ചാടി നോക്കി. പിന്നേം പിന്നേം.ചാടി.എത്തുന്നില്ല.ശ്ശൊ.കഴുത്തും വേദനിക്കുന്നു.ഇനി എന്തു ചേയ്യും....ഉംംംം. ഐഡിയ.അവന്‍ ഒരോട്ടം.വീട്ടില്‍ച്ചെന്നു് അച്ഛനേം അമ്മേം കൂട്ടി വന്നു.അച്ഛന്‍ അവനെ എടുത്തു പൊക്കി. രണ്ടു കൈയും കൊണ്ടു കൊറേ കൊറേ കുലകള്‍ പൊട്ടിച്ചെടുത്തു.നല്ല മധുരം.അതെല്ലാം മിട്ടൂം അമ്മേം അച്ഛനും കൂടെത്തിന്നു.

1 അഭിപ്രായം:

  1. തികഞ്ഞ കുട്ടിത്തം നിറഞ്ഞ വരികള്‍ ,അത്ഭുതത്തോടെ ആഹ്ലാദത്തോടെ ഞാന്‍ വായിച്ചു ,ശരിക്കും സന്തോഷം തോന്നി കേട്ടോ

    മറുപടിഇല്ലാതാക്കൂ