2015 മേയ് 20, ബുധനാഴ്‌ച




                  വാക്കുകൾ 






നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാകണം
ചൊല്ലിപ്പഠിച്ചു പ -
ണ്ടിങ്ങനെ പാഠങ്ങൾ .

വാക്കുകൾ ചുറ്റും
വിചാരണക്കെത്തുന്നു
വാക്കുകളൊക്കെയും
പാഴ് വാക്കായ് മാറുന്നു .

തേനൂറും വാക്കുകൾ
പഞ്ചാര വാക്കുകൾ
ആശ്വാസ വാക്കുകൾ
നിശ്വാസ വാക്കുകൾ
ആചാരാവാക്കുക-
ളുപചാര വാക്കുക
കൊള്ളുന്ന വാക്കുകൾ
പൊള്ളുന്ന വാക്കുകൾ
കുത്തുന്ന വാക്കുകൾ
കൊല്ലുന്ന വാക്കുകൾ
അറിയാത്ത വാക്കുകൾ
പറയാത്ത വാക്കുകൾ
ചൊറിയുന്ന വാക്കുകൾ
നീറുന്ന വാക്കുക -
ളെങ്ങും തൊടാതെ -
യൊളിക്കുന്ന വാക്കുകൾ .

വാക്കുകൾ ചുറ്റും
വിചാരണ ചെയ്യട്ടെ
വാക്കുകൾക്കറിയില്ല
വാക്കിന്റെ യുള്ളിൽ നി-
ന്നറിയാതിറങ്ങി
നടന്നു പണ്ടേ


1 അഭിപ്രായം: