2011 ഡിസംബർ 16, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍: രക്‍ഷാനടപടിക്കു തയ്യാര്‍.

രക്ഷാ പ്രവര്‍ത്തനത്തിനു് ഉടന്‍ തയാറാണെന്ന് വ്യോമനാവികസേനകളുടെ ദക്ഷിണ കമാന്റുകള്‍ ഹൈക്കോടതിയെഅറിയിച്ചു. വെള്ളം കയറിയസ്ഥലങ്ങള്‍നിരീക്ഷിക്കാനും ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനും ഇരു സേനാവിഭാഗങ്ങളും സജ്ജമാണ്.ആവശ്യമെങ്കില്‍ വായൂമാര്‍ഗ്ഗം ഭക്ഷണം വെള്ളം മരുന്ന് എന്നിവയുള്‍പ്പെടെ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കും. ചികില്‍സാസൌകര്യവും എത്തിക്കാനാവും. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമെങ്കില്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കുമെന്നും നാവികസേനക്കുവേണ്ടി ദക്ഷിണകമാന്റിലെ കമാന്റര്‍ പളാന്‍സ് ഓഫീസര്‍ ആര്‍.കണ്ണനുണ്ണി അറിയിച്ചു.ദുരന്തത്തിന്റെ അടിസഥാനത്തില്‍ മറ്റു കമാന്റുകളുടെ സഹായവും ആവശ്യപ്പെടുമെന്നും ഇരുസേനാവിഭാഗവും അറിയിച്ചിട്ടുണ്ട്..................... ഹൈക്കോടതിക്കു സംതൃപ്തി!

വ്യോമ നാവികസേനാകമാന്റുകള്‍ക്കു സമാധാനം!

സമാധാനമില്ലാത്ത ജനം ചിലനിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നു.
1എറണാകുളത്തെ വിഷവാതക പ്ളാന്റുകള്‍ നിര്‍വീര്യമാക്കാനുള്ള ക്രമാകരണംചെയ്യുക
2അപകടമറിയുന്നതിന് സൈറനുകള്‍ റെഡിയാക്കിനിര്‍ത്തുക.കറണ്ടുപോയാലും സൈറണ് മുഴങ്ങണം.

      3ഓരോ പഞ്ചായത്തിലുംആളുകള്‍ എവിടെ കേന്ദ്രീകരിക്കണമെന്നു മുന്‍കൂട്ടി പറഞ്ഞു ബോധ്യപ്പെടുത്തണം.
അപകടമുണ്ടായാല്‍ ഇത്ര മിനിട്ടിനകം വാഹനങ്ങളും കോപ്റ്ററുകളും എത്താനുള്ള സ്ഥലംനിശ്ചയിക്കണം .4സ്കൂളുകളില്‍നിന്ന് കുട്ടികളെ എങ്ങനെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാമെന്നതിനെപ്പറ്റി സ്കൂള്‍ അധികൃതര്‍ക്കു ക്ളാസ്സെടുക്കണം....തുടങ്ങി നിരവധി കാര്യങ്ങള്‍
  ഹൊ എന്തൊരു വിധി!

ഒരു സംശയം... അപകടകരമായനിലയില്‍ വെള്ളം കെട്ടിനിര്‍ത്തിയിട്ട് മുന്കരുതലെടുത്താല്‍ മതിയെന്നു ഹൈക്കോടതി പറയുകയാണോ? പ്രധാനമന്ത്രി കേരളജനതയോടുപോയിമണ്ടാണ്ടിരിക്കാന്‍ പറ‍‍ഞ്ഞത്രേ!

2 അഭിപ്രായങ്ങൾ:

  1. ഇവര്‍ക്ക്‌ എങ്ങിനെയെങ്കിലും ഡാം ഒന്ന് പോട്ടിക്കിട്ട്യാല്‍ മതി! എങ്കില്‍ ഒരു രക്ഷാപ്രവര്‍ത്തനം നടത്ത്താമായിരുന്നൂ എന്നാണു പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ഫിയോനിക്സ്.മുല്ലപ്പെരിയാറിനു ഒരു കുഴപ്പവുമില്ലെന്നു കേന്ദ്ര മന്ത്രി അശ്വിനികുമാറ് അടിയറ്റംവരെ തുരന്നിട്ടും സുർക്കിയുടെ പൊടിപോലും കാണാനില്ലെന്നു അറിഞ്ഞതിനു പിന്നാലെയാണിത്.

    മറുപടിഇല്ലാതാക്കൂ