2013 ജൂൺ 29, ശനിയാഴ്‌ച

മഴ മഴ മഴ!



കാലം നോക്കിപ്പെയ്യും മഴമഴ-
മഴയങ്ങാർത്തു തിമിർക്കുന്നു.
ചീറിയടിക്കും കാറ്റിനെ നേർക്കാൻ
ചില്ലയൊടിച്ചും തലകളറഞ്ഞും
ഇലകളെറിഞ്ഞും പഴുതേ മാമര-
മങ്ങനെയങ്ങനെതുള്ളുന്നൂ.
അതുവഴിയിതുവഴി പാഞ്ഞൊഴുകിപ്പുഴ
കടലിൽച്ചേരാൻ വെമ്പുന്നൂ.
കലിതുള്ളും കടലലകളിളക്കി-
ക്കരണം കുത്തിച്ചാടിക്കൂവി-
ക്കരയെയടിച്ചുതകർക്കുന്നൂ.

വിരലുകളെണ്ണിക്കൂനിയിരിക്കും
മുത്തിക്കെല്ലാം തെറ്റുന്നൂ.

7 അഭിപ്രായങ്ങൾ:

  1. കുറഞ്ഞ വരികളില്‍ ഒരു പെരുമഴ......

    മറുപടിഇല്ലാതാക്കൂ
  2. ടീച്ചർ കൊച്ചുകുട്ടികളെയാണ് പഠിപ്പിയ്ക്കുന്നതെന്ന് കവിത വായിച്ചുകഴിഞ്ഞപ്പോൾ തോന്നി....
    കുട്ടികൾക്ക് താളത്തിൽ ചൊല്ലിപ്പോകുവാൻ പറ്റുന്നതരത്തിലാണല്ലോ കവിതയുടെ വരികൾ... :)
    നന്നായിരിയ്ക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. ഷിബു എന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് ഞാനും പൂർണ്ണമായി യോജിക്കുന്നു.

    നല്ല വരികൾ


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായങ്ങൾക്ക് നന്ദി. പ്ലസ് ടു വരെയുള്ള കുട്ടികളെയാണു പഠിപ്പിച്ചിരുന്നത്.ഇപ്പോൾ കൊച്ചു പേരക്കുട്ടികളെ മാറി മാറി നോക്കലാണ് ജോലി.

    മറുപടിഇല്ലാതാക്കൂ
  5. ഒതുക്കവും ലാളിത്യവുമുള്ള മഴവരികൾ .......

    മറുപടിഇല്ലാതാക്കൂ