2013 ജൂലൈ 7, ഞായറാഴ്‌ച

വയൽ‌പ്പൂക്കൾ


കുളിരിന്റെ നാട്ടിലി-
ങ്ങതിരില്ലാപ്പാടത്തു
കതിരിട്ടു നിൽക്കുന്ന
ഗോതമ്പിൻ നറുമണം
ഒരുഞൊടി കൊണ്ടെന്നെ
മലനാട്ടിലെത്തിച്ചു. 

കളപറിച്ചിട്ട
വരമ്പത്തു നിൽക്കവേ
വരിനെല്ലിൻ കതിരുകൾ
കിരുകിരെ കിന്നരി-
ച്ചരുമയിലെന്നെ-
ത്തലോടിയെന്നോ?

കരയും കടലും കടന്നു
ചെന്നെത്തിയും
മരതകത്താൾ നിവർത്തിയതി-
ലേഴു നിറങ്ങളിൽ
ചിത്രം വരച്ചിട്ടു
ജീവൻ പകർന്നു നടനം തുടരുന്ന
മന്നിന്റെ കൈവിരു-
തെത്ര ചിത്രം!.

4 അഭിപ്രായങ്ങൾ:

  1. ഒരു ഞൊടികൊണ്ടെന്നെ മലനാട്ടിലെത്തിയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മസസ്സില്‍ ഇനിയും ഗോതമ്പ് വയലുകള്‍ പൂക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവിന്റെ കരവിരുത്, ഈ കവിതയേയും ജീവസ്സുറ്റതാക്കിയിരിക്കുന്നു.

    നല്ലൊരു കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ