കുളിരിന്റെ നാട്ടിലി-
ങ്ങതിരില്ലാപ്പാടത്തു
കതിരിട്ടു നിൽക്കുന്ന
ഗോതമ്പിൻ നറുമണം
ഒരുഞൊടി കൊണ്ടെന്നെ
മലനാട്ടിലെത്തിച്ചു.
കളപറിച്ചിട്ട
വരമ്പത്തു നിൽക്കവേ
വരിനെല്ലിൻ കതിരുകൾ
കിരുകിരെ കിന്നരി-
ച്ചരുമയിലെന്നെ-
ത്തലോടിയെന്നോ?
കരയും കടലും കടന്നു
ചെന്നെത്തിയും
മരതകത്താൾ നിവർത്തിയതി-
ലേഴു നിറങ്ങളിൽ
ചിത്രം വരച്ചിട്ടു
ജീവൻ പകർന്നു നടനം തുടരുന്ന
മന്നിന്റെ കൈവിരു-
തെത്ര ചിത്രം!.
ഒരു ഞൊടികൊണ്ടെന്നെ മലനാട്ടിലെത്തിയ്ക്കുന്നു
മറുപടിഇല്ലാതാക്കൂമസസ്സില് ഇനിയും ഗോതമ്പ് വയലുകള്‍ പൂക്കട്ടെ
മറുപടിഇല്ലാതാക്കൂരചയിതാവിന്റെ കരവിരുത്, ഈ കവിതയേയും ജീവസ്സുറ്റതാക്കിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത
ശുഭാശംസകൾ...
കൈവിരു-
മറുപടിഇല്ലാതാക്കൂതെത്ര ചിത്രം!.