2020 ജനുവരി 17, വെള്ളിയാഴ്‌ച

ഉണരുക നമ്മൾ
 

   ഉണരുക നമ്മൾ പെൺകൊടികൾ
പുലരുകയായി പെൺകാലം
അറിവുകൾ നീളെപ്പൂക്കുന്നൂ
ചിറകുകൾ വേഗം തേടുക നാം.

അറിവിൻ നിറതേൻ നുകരാനായ്
എങ്ങും പാറിപ്പോവുക നാം
കുന്നിനു മുകളിൽ മലയടിവാര -
ത്തരുവിയിൽ നീളെപ്പാറുക നാം
അരുവിയിൽ മീതേ പാറുക നാം

പൂമണമെങ്ങും പാറട്ടെ
അറിവിൻ തേൻകണമൊഴുകട്ടെ
നേരറിവിൻ തൂമണ മുയരട്ടെ കാഹളമായി മുഴങ്ങട്ടേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ