മഴ മഴ
മഴയങ്ങാർത്തു തിമിർക്കുന്നു
ചീറിയടിക്കും കാറ്റിനെ നേർക്കാൻ
ചില്ലയൊടിച്ചും തലകളറഞ്ഞും ഇലകളെറിഞ്ഞും പഴുതേ
മാമരമങ്ങനെയിങ്ങനെ തുള്ളുന്നൂ
അതുവഴിയിതുവഴി പാഞ്ഞൊഴുകിപ്പുഴ
കടലിൽചേരാൻ വെമ്പുന്നൂ
മലയും കാടും നാടും വീടും
കൂടെച്ചേരാനായുന്നൂ
കലിതുള്ളും കടലലകളിളക്കി -
കാരണം കുത്തിച്ചാടിക്കൂവി -
ക്കരയെയടിച്ചു തകർക്കുന്നൂ
മുങ്ങിത്താഴും പ്രാണൻ പിടയു -
ന്നലമുറയെങ്ങും പൊങ്ങുന്നൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ